Saho home

Learn on your own terms, together.ഇഷ്ടമുള്ളത്, ഇഷ്ടമുള്ളപോലെ, ഒരുമിച്ച് പഠിക്കാം.

ജീവിതത്തിന്റെ ഏതു ഘട്ടത്തിലും സ്വയം പഠിക്കുന്നവർക്ക് ഒരു വഴികാട്ടിയും, ഒത്തുകൂടാൻ ഒരിടവുമാണ് സഹോ. അടുത്തതായി എന്തു പഠിക്കണമെന്ന് കണ്ടെത്താനും, ഒപ്പം പഠിക്കാൻ ആൾക്കാരെ കണ്ടെത്താനും സഹോ സഹായിക്കും. മലയാളത്തിലോ ഇംഗ്ലീഷിലോ, രണ്ടും ഇടകലർത്തിയോ സംസാരിക്കാം.

സഹോ ഇപ്പോൾ വികസനഘട്ടത്തിലുള്ള ഒരു പ്രോജക്റ്റാണ്. അടുത്തതായി ലൈബ്രറികളുമായി ചേർന്ന് ഒരു ചെറിയ പരീക്ഷണഘട്ടം.

വായനശാല കോളേജ് ആശുപത്രി സ്വന്തം സഹോ ഒരാൾ നടത്തുന്നത്
ഓരോ സ്ഥാപനവും സ്വന്തം സഹോ നടത്തുന്നു, അവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ഇവിടെ, ഗ്രാമീണ വായനശാലയിൽ അംഗമായ ഒരു പഠിതാവ് കോളേജിലെ ഒരു കൂട്ടത്തിൽ ചേർന്നിരിക്കുന്നു.

വഴികാട്ടി

മനസ്സിലുള്ളതിനെക്കുറിച്ച് സ്വന്തം ഭാഷയിൽ നിങ്ങൾക്കു സംവദിക്കാനാകുന്ന ഒരു AI സഹായി. അടുത്ത ചുവടുകളും പഠനോപാധികളും നിർദേശിക്കും, നിങ്ങളുടെ ലൈബ്രറിയിലെ പുസ്തകങ്ങൾ ഉൾപ്പെടെ. ക്ലാസെടുക്കില്ല.

കൂട്ടങ്ങൾ

ഓൺലൈനായോ നേരിട്ടോ ഒത്തുകൂടുന്ന പഠിതാക്കളുടെ ചെറിയ കൂട്ടങ്ങൾ. കൂട്ടത്തിലെ സഹായികൾ കാര്യങ്ങൾ വിശദീകരിക്കും, വിലയിരുത്തും, പ്രോത്സാഹിപ്പിക്കും.

നിങ്ങളുടെ രേഖകൾ

നിങ്ങൾ പഠിക്കുന്നതും പറയുന്നതും നിങ്ങളുടേതാണ്. നിങ്ങൾ അനുവദിക്കുന്നതു മാത്രമേ ഓരോ ഇടവും കാണൂ. എവിടെ പോയാലും അത് കൂടെ കൊണ്ടുപോകാം, പൂർണ്ണമായും നീക്കം ചെയ്യാം.

സ്വന്തം വഴി കണ്ടെത്താൻ.

പഠിച്ചിറങ്ങി, പാർട്ട്-ടൈം ജോലി ചെയ്യുന്ന, ഇനി എന്ത് എന്ന് ഉറപ്പില്ലാത്ത ഒരാളെ ഉദാഹരണമായെടുക്കൂ. ചുറ്റുമുള്ള ലോകവും സ്വന്തം കഴിവുകളും സാധ്യതകളും സ്വന്തം വേഗത്തിൽ കണ്ടെത്താനുള്ളതാണ് സഹോ.

സഹോ എങ്ങനെ പ്രവർത്തിക്കുന്നു എന്നു കാണാം (English)